Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fund Transfer Case

ഫ​ണ്ട് തി​രി​മ​റി കേ​സ്; ജാ​​​​സ്മി​​​​ന്‍ ഷാ​​​​യ്ക്കും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ള്‍​ക്കും എ​​​​തി​​​​രേ ഇ​​​​ഡി കു​​​​റ്റ​​​​പ​​​​ത്രം

കൊ​​​​ച്ചി: ഫ​​​​ണ്ട് തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ യു​​​​ണൈ​​​​റ്റഡ് ന​​​​ഴ്‌​​​​സ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (യു​​​​എ​​​​ന്‍​എ) മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജാ​​​​സ്മി​​​​ന്‍ ഷാ, ​​​​ഭാ​​​​ര്യ, സ​​​​ഹ​​​​ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ടെ എ​​​​ട്ടു പേ​​​​ര്‍​ക്കെ​​​​തി​​​​രേ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

ജാ​​​​സ്മി​​​​ന്‍ ഷാ, ​​​​ഭാ​​​​ര്യ എം.​​​​എ. ഷ​​​​ബാ​​​​ന, സം​​​​ഘ​​​​ട​​​​നാ ​​​ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന ഷോ​​​​ബി ജോ​​​​സ​​​​ഫ്, നി​​​​ഥി​​​​ന്‍ മോ​​​​ഹ​​​​ന്‍, പി.​​​​ഡി. ജി​​​​ത്തു, എ.​​​​കെ. സു​​​​ജ​​​​ന​​​​പാ​​​​ല്‍, ബി​​​​ബി​​​​ന്‍ എം. ​​​​പോ​​​​ള്‍, എം.​​​​വി. സു​​​​ധീ​​​​പ് എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി​​​​ചേ​​​​ര്‍​ത്താ​​​​ണു കൊ​​​​ച്ചി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക എ​​​​ന്‍​ഐ​​​​എ കോ​​​​ട​​​​തി​​​​യി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

അം​​​​ഗ​​​​ത്വ​​​ഫീ​​​​സ് ഉ​​​​ള്‍​പ്പെ​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു ല​​​​ഭി​​​​ച്ച വ​​​​രു​​​​മാ​​​​നം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു ചെ​​​​ല​​​​വ​​​​ഴി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. 2017-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് ഫ​​​​ണ്ടു​​​​ക​​​​ള്‍ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യ​​​​ത്. മി​​​​നി​​​​റ്റ്‌​​​​സ് തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തു​​​​ക​​​​യും ഫ​​​​ണ്ടി​​​​ല്‍നി​​​​ന്നു ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത പ​​​​ണം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കു വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

അം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ തൃ​​​​ശൂ​​​​ര്‍ ക്രൈം​​​ബ്രാ​​​​ഞ്ച് കേ​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു സ​​​​മ​​​​ര്‍​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ക​​​​ള്ള​​​​പ്പ​​​​ണ നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം (പി​​​​എം​​​​എ​​​​ല്‍​എ) ഇ​​​​ഡി​​​​യും കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വൈ​​​​കാ​​​​തെ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ഡി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള 1.44 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ത്തു​​​​ക്ക​​​​ള്‍ ഇ​​​​ഡി നേ​​​​ര​​​​ത്തേ ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up